പോസ്റ്റുകള്‍

ഇമേജ്
ഇലക്ഷൻ ഡ്യൂട്ടിയിൽ ഉണ്ടായ അനുഭവം പങ്കുവെച്ച്  അദീന ഡെയ്സി  ആദ്യമായിട്ടാണ് ഇലക്ഷൻ ഡ്യൂട്ടിക്ക് പോയത്. പോളിംഗ് ഓഫീസറായിന്നു. തലേദിവസം രാവിലെ ഏഴ് മണിക്ക് വീട്ടിൽ നിന്നിറങ്ങി. കളക്ഷൻ സെൻ്ററിൽ നിന്ന് പെട്ടി കിട്ടിയപ്പോഴക്കും 3 മണിയായി. കോവിഡല്ലേ.  പോളിംഗ് സ്റ്റേഷനിൽ എത്തുമ്പോൾ 5 മണി. വീട്ടിൽ നിന്ന് കൊണ്ടുവന്ന ഒരു കുപ്പി വെള്ളവും ഒരു ഓറഞ്ചും അഞ്ച് പേര് കൂടി പങ്കിട്ടതല്ലാതെ ഒന്നും കഴിച്ചിട്ടില്ല.  ബൂത്ത് വൃത്തിയാക്കി സെറ്റ് ചെയ്ത് കുറെ പേപ്പർ എഴുതി തീർക്കുന്നതിനിടയിൽ ഭക്ഷണത്തെ കുറിച്ച് ഓർക്കാനെ കഴിഞ്ഞുള്ളൂ.  പിന്നെ പാർട്ടിക്കാരുടെ വരവാണ്. ആദ്യം കോൺഗ്രസുകാർ വന്നു. പോളിംഗ് ഏജൻ്റ് കടലാസ് ഒപ്പിട്ട് വാങ്ങി അവരു പോയി. പിന്നെ വന്നത് ബിജെപിക്കാരായിരുന്നു. നാട്ടിലെ അവസാനത്തെ ബിജെപിക്കരനും ഉണ്ടെന്ന് തോന്നുന്നു ആ ഗ്രൂപ്പിൽ. ഒരു പട. കള്ള വോട്ട്, postal vote വീണ്ടും വന്ന എന്ത് ചെയ്യും എന്നൊക്കെ കുറെ നേരം ചോദിച്ച് അവരും പോയി.  കുറച്ച് സമയത്തിന് ശേഷം രണ്ടു പേര് കേറി വന്നു. ആദ്യം ചോദിച്ചത് നിങ്ങള് വല്ലതും കഴിച്ചിരുന്നോ എന്നാണ്. ഇല്ലെന്ന് പറഞ്ഞപ്പോ അവർ പോയി ഭക്ഷണം കൊണ്ടെത്തന്നു. ബൂത്ത് സെറ്റ് ചെയ്യാൻ സഹായിച്ച
ഇമേജ്
 പ്രാദേശിക തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഇടത്പക്ഷത്തോടപ്പം..?  Add caption   തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനകീയാസൂത്രണത്തിന്റെ 25-ാം വർഷത്തിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന് കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റ ഭാവി ഭാഗധേയം നിർണ്ണയിക്കുന്നതിന് സുപ്രധാനസ്ഥാനമുണ്ട്. കാരണം കാൽനൂറ്റാണ്ടുകാലത്തെ അനുഭവങ്ങൾ വിലയിരുത്തിക്കൊണ്ട് കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെ പുതിയ വിതാനത്തിലേയ്ക്ക് ഉയർത്തേണ്ടിയിരിക്കുന്നു. കേരളത്തിൻ്റെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഇടതുപക്ഷമാണ് എക്കാലത്തും അധികാരവികേന്ദ്രീകരണത്തിനു വേണ്ടി നിലകൊണ്ടിട്ടുളളത്. ഒരർത്ഥത്തില്‍ 1957ല്‍ പ്രഥമ കമ്മ്യൂണിസ്റ്റു മന്ത്രിസഭ തുടങ്ങിവെച്ചതും വിമോചനസമരം അട്ടിമറിച്ചതുമായ ഒരാദർശത്തിൻ്റെ സാക്ഷാത്കാരമായിരുന്നു ജനകീയാസൂത്രണം. ഇടതുപക്ഷം കേരളം ഭരിച്ചപ്പോഴെല്ലാം അധികാരവികേന്ദ്രീകരണത്തിനു വേണ്ടി നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍ ഈ ഭരണപരിഷ്കാര പരിശ്രമങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് കേവലം ഭരണപരിഷ്കാരമായി കാണാതെ ഒരു സാമൂഹ്യ പ്രസ്ഥാനമായി അധികാരവികേന്ദ്രീകരണത്തെ സംഘടിപ്പിച്ചത്. കക്ഷി രാഷ്ട്രീയത്തിനതീതമായി ജനകീ
ഇമേജ്
 തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബര്‍ 8,10,14 തീയതികളില്‍ നടക്കുമെന്ന്  സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍. ഡിസംബര്‍ എട്ട് ചൊവ്വാഴ്ച തിരുവനന്തപുരം, കൊല്ലം,പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലും ഡിസംബര്‍ പത്ത് വ്യാഴാഴ്ച കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളിലും ഡിസംബര്‍ പതിനാല് തിങ്കളാഴ്ച  മലപ്പുറം,കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും വോട്ടെടുപ്പ് നടക്കും. എല്ലാം സ്ഥലത്തും രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാവും വോട്ടെടുപ്പ്. ഡിസംബര്‍ 16 ബുധനാഴ്ചയാണ് ഫലപ്രഖ്യാപനം നടത്തുക. നവംബര്‍ 12-ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പ്രസിദ്ധീകരിക്കും.