
പ്രാദേശിക തെരഞ്ഞെടുപ്പിൽ എന്തുകൊണ്ട് ഇടത്പക്ഷത്തോടപ്പം..? Add caption തദ്ദേശഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനകീയാസൂത്രണത്തിന്റെ 25-ാം വർഷത്തിൽ നടക്കുന്ന ഈ തെരഞ്ഞെടുപ്പിന് കേരളത്തിലെ അധികാരവികേന്ദ്രീകരണത്തിന്റ ഭാവി ഭാഗധേയം നിർണ്ണയിക്കുന്നതിന് സുപ്രധാനസ്ഥാനമുണ്ട്. കാരണം കാൽനൂറ്റാണ്ടുകാലത്തെ അനുഭവങ്ങൾ വിലയിരുത്തിക്കൊണ്ട് കേരളത്തിലെ അധികാരവികേന്ദ്രീകരണത്തെ പുതിയ വിതാനത്തിലേയ്ക്ക് ഉയർത്തേണ്ടിയിരിക്കുന്നു. കേരളത്തിൻ്റെ ചരിത്രം പരിശോധിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. ഇടതുപക്ഷമാണ് എക്കാലത്തും അധികാരവികേന്ദ്രീകരണത്തിനു വേണ്ടി നിലകൊണ്ടിട്ടുളളത്. ഒരർത്ഥത്തില്‍ 1957ല്‍ പ്രഥമ കമ്മ്യൂണിസ്റ്റു മന്ത്രിസഭ തുടങ്ങിവെച്ചതും വിമോചനസമരം അട്ടിമറിച്ചതുമായ ഒരാദർശത്തിൻ്റെ സാക്ഷാത്കാരമായിരുന്നു ജനകീയാസൂത്രണം. ഇടതുപക്ഷം കേരളം ഭരിച്ചപ്പോഴെല്ലാം അധികാരവികേന്ദ്രീകരണത്തിനു വേണ്ടി നിലപാടെടുത്തിട്ടുണ്ട്. എന്നാല്‍ ഈ ഭരണപരിഷ്കാര പരിശ്രമങ്ങള്‍ പരാജയപ്പെട്ടു. അതുകൊണ്ടാണ് കേവലം ഭരണപരിഷ്കാരമായി കാണാതെ ഒരു സാമൂഹ്യ പ്രസ്ഥാനമായി അധികാരവികേന്ദ്രീകരണത്തെ സംഘടിപ്പിച്ചത്. കക്ഷി രാഷ്ട്രീയത്ത...